Headlines

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് പൊതുപരിപാടികളില്‍ സജീവമായി പങ്കെടുപ്പിക്കാൻ നീക്കം,ആദ്യഘട്ടത്തില്‍ പരിപാടികളുടെ പോസ്റ്ററുകളോ,പ്രചരണമോ നൽകില്ല

പാലക്കാർ്: രാഹുൽ മാങ്കൂട്ടത്തിലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കാൻ നീക്കം സജീവമാക്കി ഷാഫി -രാഹുൽ വിഭാഗം. പാലക്കാട് മണ്ഡലത്തിലും ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കാൻ നീക്കം. ഗ്രൂപ്പിന് സ്വാധീനമുള്ള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും കോൺഗ്രസ് വിജയിച്ച നഗരസഭാ വാർഡുകളിലെയും പരിപാടികളിലും രാഹുലിനെ പങ്കെടുപ്പിക്കും. ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിലും പങ്കെടുപ്പിക്കും

നേരത്തെ ഗ്രൂപ്പ്‌ യോഗത്തിൽ എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. പോസ്റ്ററുകളോ, പ്രചരണമോ നൽകാതെ ആദ്യഘട്ടത്തിൽ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. പരിപാടികൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാഹുലിനെ എത്തിക്കും. മാധ്യമങ്ങൾക്ക് പോലും വിവരം നൽകേണ്ടെന്ന് തീരുമാനം. രാഹുലിനെ രഹസ്യമായി യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്