Headlines

ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല, രാഹുൽ ഗാന്ധിയുടെ യാത്ര കുടിയേറ്റക്കാരെ സംരക്ഷിക്കാൻ’; ബിജെപി

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഔദ്യോഗികമായി ഇതുവരെ ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല. വോട്ടർ പട്ടികയിൽ നിന്ന് ആരുടെയും പേര് ഉൾപ്പെടുത്തുന്നതിനോ ഇല്ലാതാക്കുന്നതിനോ വേണ്ടി കോൺഗ്രസ് ഒരു പരാതിയോ എതിർപ്പോ പോലും പോളിംഗ് ബോഡിക്ക് നൽകിയിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഐടി വിഭാഗം മേധാവിയുമായ അമിത് മാളവ്യ ആരോപിച്ചു.

ഇത് രാഹുൽ ഗാന്ധിയുടെ വഞ്ചനാപരമായ രാഷ്ട്രീയത്തെയാണ് തുറന്നു കാട്ടുന്നതെന്ന് അമിത് മാളവ്യ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്ര ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു. ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം തകർക്കുകയായിരുന്നു ലക്ഷ്യം.

“ഈ ‘വോട്ട് ചോരി’ ആഖ്യാനം ഒരു കപടത മാത്രമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പരാജയങ്ങൾ മറയ്ക്കാനും ജനാധിപത്യ പ്രക്രിയയിലുള്ള ഇന്ത്യയുടെ വിശ്വാസത്തെ ദുർബലപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. രാഹുൽ ഗാന്ധി തന്റെ തകർന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു, അത് വിഡ്ഢിത്തമെന്ന്‌ ബിജെപി നേതാവ് പറഞ്ഞു.