Headlines

പെൻസിൽവാനിയയിൽ വെടിവെയ്പ്പ്; 3 പൊലീസുകാർ കൊല്ലപ്പെട്ടു

അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവെയ്‌പ്പിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു.

ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷമാണ് ഫിലാഡൽഫിയയിൽ നിന്ന് 100 മൈൽ അകലെയുള്ള നോർത്ത് കോഡോറസ് ടൗൺഷിപ്പിലെ യോർക്ക് കൗണ്ടിയിലെ ഗ്രാമപ്രദേശത്താണ് വെടിവെയ്പുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു.