Headlines

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് കാറിലിടിച്ച് അപകടം; നാല് പേർക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. പെരളശ്ശേരിയിൽ വച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. രോഗി ഉൾപ്പടെ നാല് പേർക്കാണ് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.