ഏഷ്യ കപ്പിലെ ഇന്ത്യയോടുള്ള പാകിസ്താന്റെ ദയനീയ പരാജയത്തിന് പിന്നാലെ പാക് ടീം അംഗങ്ങളെയും കോച്ചിനെയും വിമര്‍ശിച്ച് മുന്‍താരം. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ പുറത്താക്കുന്നതില്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതിനെതിരെ മുന്‍ പേസര്‍ ഉമര്‍ ഗുല്‍ ആണ് വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന് ഓഫ് സ്റ്റമ്പിന് പുറത്ത് എത്തുന്ന പേസുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് തന്റെ മകന്‍ പോലും ഗൂഗ്‌ളില്‍ കണ്ടെത്തിയെന്നും എന്നാല്‍ പാകിസ്ഥാന്‍ അദ്ദേഹത്തിനെതിരെ സ്പിന്‍ ഉപയോഗിച്ചെന്നും ഗുല്‍ പറഞ്ഞു.”സൂര്യകുമാറിനെ എങ്ങനെ പുറത്താക്കണമെന്ന് ഗൂഗ്‌ളിന് പോലും അറിയാം, കുറഞ്ഞത് ആ വിശകലന വിദഗ്ദ്ധനെയെങ്കിലും വിശ്വസിക്കാമായിരുന്നു.” ഇതായിരുന്നു ഗുല്ലിന്റെ വാക്കുകള്‍. പാകിസ്ഥാന്‍ ടീമിന് ശരിയായ ആസൂത്രണവും അവബോധവും ഇല്ലെന്നും മുന്‍ പാക് ദേശീയതാരം കുറ്റപ്പെടുത്തി.
എന്നാല്‍ പാനലിലുണ്ടായിരുന്ന മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക് ഭാഗികമായി സമ്മതിക്കുന്നുണ്ടെങ്കിലും തമാശയായി ഷോയിബ് മാലിക് ജനങ്ങള്‍ കേട്ടില്ല. ആളുകള്‍ ഓണ്‍ലൈനില്‍ തന്ത്രങ്ങള്‍ കണ്ടെത്തുന്നു എന്നതുകൊണ്ട് അവര്‍ക്ക് പരിശീലകരാകാന്‍ കഴിയില്ലെന്നും ഷോയിബ് മാലിക് പറഞ്ഞു. ഇരുതാരങ്ങളുടെയും അഭിപ്രായ പ്രകടനങ്ങള്‍ പാക് ആരാധകര്‍ ഏറ്റെടുത്തതോടെ കുറിപ്പുകള്‍ വൈറലായിരുന്നു. ഇതോടെ പ്രധാന ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരായ പാകിസ്താന്റെ തന്ത്രത്തെയും തയ്യാറെടുപ്പിനെയും ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.