സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ പടിയൂർ സ്വദേശി ഏലിക്കുട്ടിയാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏലിക്കുട്ടിയുടെ വീട്ടിലെ അഞ്ച് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് നേരത്തെ മരണം റിപ്പോർട്ട് ചെയ്തത്. മലപ്പുറത്ത് തൂത സ്വദേശി മുഹമ്മദാണ് മരിച്ചത്. 85 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദിന്റെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല.
പത്തനംതിട്ടയിൽ കോട്ടാങ്ങൽ സ്വദേശി ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ദേവസ്യ മരിച്ചത്. മരണശേഷം ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗബാധിതനായിരുന്നു.