Headlines

‘രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു’; വി.ഡി സതീശനെതിരെ മൊഴി നൽകി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നേതാക്കള്‍ക്ക് എതിരേ മൊഴി. വി.ഡി സതീശനും രമേശ്‌ ചെന്നിത്തലയ്ക്കും എതിരെയാണ് മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് മൊഴി നല്‍കിയത്. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്..രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗുഢാലോചനയുടെ ഭാഗംമാണ്.

ഗുഢാലോചനയില്‍ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ആദ്യം യുവതി മൊഴി നൽകിയത്.

തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്.

രാഹുലിന് എതിരേ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത് ഈ നടിയാണ്.ഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടും ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ നടിയെ പരാതിക്കാരിയാക്കാൻ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകൾ കൈമാറിയെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് നടി അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.