Headlines

‘സെറ്റിൽ വെച്ച് നവാസിന് നെഞ്ചുവേദന വന്നു, ഷൂട്ടിന് ബുദ്ധിമുട്ടാകുമെന്ന് കരുതി ആശുപത്രിയിൽ പോയില്ല’; വിനോദ് കോവൂര്‍

അന്തരിച്ച നടൻ കലാഭവന്‍ നവാസിന് ഷൂട്ടിങ് സെറ്റില്‍വെച്ച് നെഞ്ചുവേദനയുണ്ടായിരുന്നതായി നടന്‍ വിനോദ് കോവൂര്‍. സെറ്റിൽ വെച്ച് നവാസിന് നെഞ്ച് വേദനയുണ്ടായെന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടെന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകുകയായിരുന്നുവെന്നും വിനോദ് കോവൂർ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂയോടെയാണ് വിവരം പങ്കുവച്ചത്. ഷൂട്ട് കഴിഞ്ഞശേഷം ആശുപത്രിയില്‍ പോവാമെന്ന് കരുതിയിട്ടുണ്ടാവുമെന്നും എന്നാല്‍ അതിനുമുമ്പ് ‘രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു’വെന്നും വിനോദ് കുറിച്ചു. അമ്മയുടെ കുടുംബ സംഗമത്തിൽ നവാസ് പങ്കെടുത്ത ഓർമകളും വിനോദ് പങ്കുവയ്ക്കുന്നുണ്ട്.