ഇന്നലത്തെ മഴയിൽ വലിയവട്ടം തോട്ടിൽ വീണ ആദിവാസി യുവാവ് വിനോദ്(33)ന്റെ മൃതദേഹം കണ്ടെത്തി.
ഇന്നലെ രാത്രി 8മണിയോടെയാണ് വിനോദ് തോട്ടിലേക്ക് വീണത്. ഇന്ന് രാവിലെ മുതൽ ഫയർഫോഴ്സും,പോലീസും,നാട്ടുകാരും ചേർന്ന തിരച്ചിൽ വൈകീട്ട് അവസാനിപ്പിച്ചിരുന്നെങ്കിലും കൽപ്പറ്റയിൽ നിന്നുള്ള ‘തുർക്കി ജീവൻ രക്ഷാ സമിതി’ ആണ് വീണ ഇടത്ത് നിന്നും കുറച്ച് മാറി ആഴത്തിൽ കിടന്നിരുന്ന മൃതദേഹം ആറരയോടെ കണ്ടെത്തിയത്.
തവനി കൊമ്മാട് കോളനിയിലെ താമസക്കാരനായ വിനോദ് മൂന്ന് വർഷം മുൻപ് ഭാര്യ മരിച്ചതിനെതുടർന്ന് വിനോദ് വലിയവട്ടം കോളനിയിലായിരുന്നു കഴിഞ്ഞിരുന്നത്.രണ്ട് ആൺകുട്ടികളുണ്ട്.