വയനാട്ടിൽ ഇന്നലെ പെയ്ത മഴയിൽ വലിയവട്ടം തോട്ടിൽ വീണ ആദിവാസി യുവാവ് വിനോദ്(33)ന്റെ മൃതദേഹം കണ്ടെത്തി

ഇന്നലത്തെ മഴയിൽ വലിയവട്ടം തോട്ടിൽ വീണ ആദിവാസി യുവാവ് വിനോദ്(33)ന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 8മണിയോടെയാണ് വിനോദ് തോട്ടിലേക്ക് വീണത്. ഇന്ന് രാവിലെ മുതൽ ഫയർഫോഴ്സും,പോലീസും,നാട്ടുകാരും ചേർന്ന തിരച്ചിൽ വൈകീട്ട് അവസാനിപ്പിച്ചിരുന്നെങ്കിലും കൽപ്പറ്റയിൽ നിന്നുള്ള ‘തുർക്കി ജീവൻ രക്ഷാ സമിതി’ ആണ് വീണ ഇടത്ത് നിന്നും കുറച്ച് മാറി ആഴത്തിൽ കിടന്നിരുന്ന മൃതദേഹം ആറരയോടെ കണ്ടെത്തിയത്. തവനി കൊമ്മാട് കോളനിയിലെ താമസക്കാരനായ വിനോദ് മൂന്ന് വർഷം മുൻപ് ഭാര്യ മരിച്ചതിനെതുടർന്ന് വിനോദ് വലിയവട്ടം കോളനിയിലായിരുന്നു കഴിഞ്ഞിരുന്നത്.രണ്ട്…

Read More

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വര്‍ധിപ്പിച്ചു

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും മൂന്നു ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതോടെ ഡിഎയും ഡിആറും 31 ശതമാനമായി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മനമായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 47.14 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും തീരുമാനത്തിന്റെ ഗുണം ലഭിക്കും. 2021 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ജൂലൈയില്‍ ക്ഷാമബത്തയും ആശ്വാസബത്തയും 17 ശതമാനത്തില്‍നിന്ന് 28 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.

Read More

ഇ ഡി ഉദ്യാഗസ്ഥര്‍ക്ക് എതിരായ തെളിവുകളുടെ പരിശോധന; സുപ്രീം കോടതി സ്റ്റേ ചെയ്തു

  ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ നല്‍കിയ നല്‍കിയ ഹരജിയില്‍ ജനുവരി രണ്ടാം വാരം വിശദമായി വാദം കേള്‍ക്കാന്‍ ജസ്റ്റീസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്‍കിയ ഉത്തരവില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന്…

Read More

ആശങ്ക ഒഴിഞ്ഞു; ജലസംഭരണികളില്‍ സുരക്ഷിതമായ ജലനിരപ്പെന്ന് അധികൃതര്‍

കൊച്ചി: ജലസംഭരണികളില്‍ സുരക്ഷിത ജലനിരപ്പായെന്ന് അധികൃതര്‍. ഇടമലയാറില്‍ ജലനിരപ്പ് ബ്ലൂ അലര്‍ട്ടിനും താഴെയെത്തി. ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാര്‍ കരകവിയുമെന്ന ആശങ്ക വേണ്ടെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഇടമലയാര്‍ ഡാമും ഇടുക്കി ഡാമും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയപ്പോള്‍ പെരിയാര്‍ കരകവിഞ്ഞൊഴുകാതിരിക്കാനുള്ള ദൗത്യം ജലസേചന വകുപ്പ് ഏറ്റെടുത്തിരുന്നു. ചെറുതോണി മുതല്‍ വടുതല , പറവൂര്‍ വരെ നിരീക്ഷണം നടത്തി ഓരോ മണിക്കൂറിലും ജലനിരപ്പ് സംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തില്‍ പുറത്തു വിട്ടിരുന്നു. മഴ…

Read More

ബെവ്കോയ്ക്ക് മുന്നിലെ ക്യൂ ഒഴിവാക്കണം; നയപരമായ മാറ്റം ആവശ്യമെന്ന് ഹൈക്കോടതി

  ബെവറേജസിന് മുന്നിലെ ക്യു ഒഴിവാക്കണമെന്ന് ഹൈക്കോടതി. ബെവ്കോ ഷോപ്പുകളില്‍ മദ്യം വാങ്ങാനായി ആളുകള്‍ ക്യു നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മറ്റ് കടകളിലേതു പോലെ കയറി ഇറങ്ങാവുന്ന സംവിധാനം ഏര്‍പ്പെടുത്തി കൂടെയെന്ന് ചോദിച്ച ഹൈക്കോടതി നയപരമായ മാറ്റം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ബെവ്‌കോയ്ക്ക് മുന്നില്‍ ആളുകള്‍ തിങ്ങിക്കൂടുന്നതിനെതിരെ ഹൈക്കോടതി ഇതിനുമുമ്പും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മദ്യം വാങ്ങാനായുള്ള ക്യൂ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി കോടതി രംഗത്തെത്തിയത്. 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്ന് സര്‍ക്കാര്‍ വാദത്തിന് മറുപടിയായി പരിഷ്‌ക്കരങ്ങള്‍…

Read More

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 288 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.08

  വയനാട് ജില്ലയില്‍ ഇന്ന് (21.10.21) 288 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 253 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.08 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123017 ആയി. 119799 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2454 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2278 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ഈട് വേണ്ട; 50 ലക്ഷം വരെ ബിസിനസ് ലോണുമായി ഫേസ്ബുക്ക്

ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി സോഷ്യൽ മീഡിയാ ഭീമന്മാരായ ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നൽകുന്നത്. ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ഇൻഡിഫൈ’യുമായി സഹകരിച്ചാണ് പദ്ധതി. ലോണിന് പ്രോസസിങ് ഫീ ഒന്നും ഈടാക്കുന്നില്ലെന്നും, അപേക്ഷയും രേഖകളും പരിശോധിച്ച് ലോൺ അപ്രുവൽ ആയാൽ മൂന്നു ദിവസത്തിനകം തുക നൽകുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. ബിസിനസിന്റെ ആവശ്യം അനുസരിച്ച് രണ്ട് ലക്ഷം മുതൽ 20 ലക്ഷം രൂപ…

Read More

തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യ (23) ആണ് മരിച്ചത്. ഭർതൃ വീട്ടിലെ കിടപ്പു മുറിയിലാണ് ആദിത്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജോലിക്ക് പോയപ്പോൾ ഉച്ചഭക്ഷണമുൾപ്പെടെ തയാറാക്കി നൽകിയിരുന്നു ആദിത്യ. ഭർതൃമാതാപിതാക്കളുടെ വിവാഹ വാർഷിക ദിനമായ ഇന്ന് കേക്കും ആദിത്യ ഓർഡർ ചെയ്തിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം കിടപ്പ് മുറിയിലേക്ക് പോയ ആദിത്യയെ ഏറെ നേരമായിട്ടും…

Read More

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം കനത്ത മഴയെന്ന് മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്…

Read More