ചെക്ക് കേസിൽ നടൻ റിസബാവക്ക് അറസ്റ്റ് വാറണ്ട്. എറണാകുളം എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് നടപടി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പടുവിച്ചത്.
സാദിഖിന്റെ പക്കൽ നിന്നും റിസബാവ 11 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ തുകയ്ക്ക് നൽകിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു.
പണം തിരികെ നൽകാൻ കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. പണം അടയ്ക്കാനോ കോടതിയിൽ കീഴടങ്ങാനോ തയ്യാറാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.