ന്യൂഡൽഹി: മഴക്കാലത്ത് പകർച്ചവ്യാധികൾ പിടിപെടാതെ ജനം ജാഗരൂകരായി ജീവിക്കണമെന്ന് ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊതുകു പരത്തുന്ന രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കാലമായതിനാൽ എല്ലാവരും കൃത്യമായ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പകർച്ചവ്യാധികളുടെയും, കൊതുകുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങളുടെയും കാലമാണിത്. എല്ലാവരും കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്, രോഗബാധിതരായവർക്ക് ശ്രദ്ധ നൽകും. എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കുക. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.