യുകെ യുദ്ധവിമാനം F35 B യുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ. ഇന്ത്യന്‍ അധികൃതരുടെ സഹകരണങ്ങള്‍ക്ക് നന്ദിയെന്നും യുകെ അറിയിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവാണ് ഇകാര്യം അറിയിച്ചത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു മാസത്തോളം തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് റോയല്‍ നേവി യുദ്ധവിമാനമായ F-35B നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. തകരാര്‍ പരിഹരിക്കുന്നതിനായി എഞ്ചിനീയര്‍മാരുടെ വിദഗ്ധ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവ് എക്‌സിലൂടെ അറിയിച്ചു.
110 മില്യണ്‍ യുഎസ് ഡോളറിലധികം വിലവരുന്ന എഫ്-35ബി ലൈറ്റ്നിംഗ് ജെറ്റാണ് തിരുവനന്തപുരത്ത് കുടുങ്ങിയത്. യുകെയിലെ റോയല്‍ നേവിയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ വിമാനം. അറ്റകുറ്റപ്പണികള്‍ക്കായി ഞായറാഴ്ചയാണ് യുകെയില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തിയത്. ജൂണ്‍ 14നാണ് വിമാനം പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്തത്.