കേരളത്തിലെ ആരോഗ്യ സംവിധാനം ശക്തമാണെന്നും സ്വകാര്യമേഖലയോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഉള്ളതെന്നും മെഡിക്കല്‍ കോളേജ് ഡോക്ടര്‍. ചില വകുപ്പ് മേധാവികളും ഫാക്കല്‍റ്റി അംഗങ്ങളും ഏകോപനത്തോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ നിലവില്‍ ഉള്ളൂ എന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അര്‍ബുദ ശസ്ത്രക്രിയാ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. സഹീര്‍ നെടുവഞ്ചേരി പറഞ്ഞു.
സിസ്റ്റത്തിന് ഒരു ചെറിയ നവീകരണം ആവശ്യമാണ്. എല്ലാ ഡോക്ടര്‍മാര്‍ക്കും തങ്ങളുടെ ക്ലിനിക്കല്‍ ജോലികള്‍ക്കിടെ ഭരണപരമായ കാര്യങ്ങള്‍ പിന്തുടരാന്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞേക്കില്ലെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. രണ്ടര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ആറ് കോടി രൂപ തൃശൂര്‍ മെഡിക്കല്‍ കോളേജിന് നല്‍കി. ചുരുങ്ങിയ സമയം കൊണ്ട് അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കി. മികച്ച സ്വകാര്യ ആശുപത്രിക്ക് തുല്യമോ അല്ലെങ്കി ആര്‍സിസിയോടോ കിടപിടിക്കാവുന്ന സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും ശസ്ത്രക്രിയാ വിദഗ്ധന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.