
ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖല;14 മാസത്തിനിടെ എഡിസണ് കിട്ടിയത് 600 പാഴ്സൽ; കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ NCB
ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസണിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ ബ്യൂറോ. തെളിവുകൾ ശേഖരിക്കാൻ എഡിസന്റെ ഡിജിറ്റൽ ഗാഡ്ജെറ്റുകൾ പരിശോധിക്കും. ശൃഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് എൻ സി ബി കണ്ടെത്തൽ. ഇവരെ കേന്ദ്രികരിച്ചും അന്വേഷണം നടക്കും. കോഡുകൾ വഴി നടന്ന ലഹരി ഇടപാടുകൾ എൻസിബി ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. 6 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴ സ്വദേശിയായ എഡിസണിലേയ്ക്ക് എൻ സി…