ആൻഡമാൻ കടലിലെ അതി തീവ്ര ന്യൂനമർദം അസാനി ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത. പോർട്ട് ബ്ലെയറിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് നിലവിൽ അതി തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. മ്യാൻമർ തീരത്താകും അസാനി ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
അതേസമയം ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും ദുർബലമാകാനാണ് സാധ്യത. സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കും. 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.