റഷ്യ-യുക്രെയ്ന് മൂന്നാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറൂസിലാണ് ചർച്ച പുരോഗമിക്കുന്നത്. മനുഷ്യത്വ ഇടനാഴിയാണ് ചർച്ചയിലെ പ്രധാന വിഷയം.
ഇരുരാജ്യങ്ങളും തമ്മിൽ നടന്ന രണ്ടാംവട്ട ചർച്ചയിലാണ് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ച്. ഫെബ്രുവരി 28ന് നടന്ന ഒന്നാംവട്ട ചർച്ചയും മാർച്ച് നാലിന് നടന്ന രണ്ടാംവട്ട ചർച്ചയും ബെലാറൂസില്‍ വച്ചാണ് നടന്നത്.
അടുത്ത വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും യുക്രെനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിലും ചർച്ച നടത്തും.