24 മണിക്കൂറിനിടെ യുക്രൈനിൽ നിന്ന് 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി

 

യുക്രൈനിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആറ് വിമാനങ്ങൾ ഇന്ത്യൻ പൗരൻമാരെയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു. ആറ് വിമാനങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിലേക്ക് തിരിച്ചു. യുക്രൈനിലെ 1377 പൗരൻമാരാണ് ഇതിലുള്ളത് എന്ന് ജയശങ്കർ ട്വീറ്റ് ചെയ്തു

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. യുക്രൈനിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിൽ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുറപ്പെടുന്നത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ വിമാനവും അയച്ചിട്ടുണ്ട്