കോവളം എംഎൽഎയുടെ കാർ അടിച്ചു തകർത്തു; പ്രതി കസ്റ്റഡിയിൽ

 

കോവളം എംഎൽഎ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു. സംഭവത്തിൽ ഉച്ചക്കട സ്വദേശി സന്തോഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് എംഎൽഎ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർത്തത്

അക്രമം നടക്കുമ്പോൾ എംഎൽഎ ഓഫീസിലുണ്ടായിരുന്നു. സന്തോഷിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറയുന്നു. ശബരിമല സ്ത്രീപ്രവേശനം തടഞ്ഞില്ല, മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ നടപടി എടുക്കണമെന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിയുടെ ആക്രമണം.