വയനാട് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയ നിലയിൽ

 

വയനാട് വൈത്തിരിയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയ നിലയിൽ. സുഗന്ധഗിരി സ്വദേശി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. മഹേഷിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.