കൊച്ചിയിൽ ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരിയെ സി ഡബ്ല്യു സി ഏറ്റെടുക്കും

 

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം വിശദമായ അന്വേഷണം നടത്തി തീരുമാനിക്കും

നിലവിൽ കുട്ടിയുടെ മാതൃസഹോദരിയുടെ മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണുള്ളത്. കൗൺസിലിംഗ് നൽകിയ ശേഷം കുട്ടിയുടെ മൊഴിയെടുക്കും. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരുക്കാണ്. അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം കാഴ്ചയെയും സംസാര ശേഷിയെയും ബുദ്ധിശക്തിയെയും സാരമായി ബാധിച്ചേക്കാം

സംഭവത്തിൽ പോലീസ് സർജന്റെ അഭിപ്രായം കൂടി പോലീസ് തേടും. കുട്ടിയുടെ പരുക്കുകൾ വീഴ്ചയെ തുടർന്നുണ്ടായെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. കുട്ടിയെ മറ്റൊരാൾ പരുക്കേൽപ്പിക്കാനുള്ള സാധ്യതയാണ് ഡോക്ടർമാർ കാണുന്നത്. എന്നാൽ പരുക്കുകൾ ഏറെയും വീഴ്ചയിൽ നിന്നുള്ളതാണെന്ന് പോലീസും പറയുന്നു.