റഷ്യ-യുക്രൈൻ സംഘർഷം: നിലപാട് രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമെന്ന് ഇന്ത്യ

 

റഷ്യ-യുക്രൈൻ സംഘർഷത്തിൽ രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ. റഷ്യയുമായി ഇന്ത്യക്ക് സൈനിക കരാറുകളുണ്ട്. യുദ്ധക്കപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും നിലവിലുണ്ട്. അതിനാൽ രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യക്ക് നിലപാട് സ്വീകരിക്കാനാകൂ

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. മറ്റൊരു നേതാവും ഇക്കാര്യം നേരിട്ട് പുട്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം നിലപാട് സ്വീകരിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിച്ചിട്ടുള്ളുവെന്നുമാണ് ഇന്ത്യയുടെ പ്രതികരണം

റഷ്യ സൈനിക നീക്കം ആരംഭിച്ചതുമുതൽ നിക്ഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. യുദ്ധത്തിലേക്ക് നീങ്ങാതെ വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.