കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഉ​ച്ച​ത്തി​ൽ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു

 

തിരുവനന്തപുരം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഉ​ച്ച​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. സ​ഹ​യാ​ത്രി​ക​ർ​ക്ക് ശ​ല്യ​മാ​കു​ന്ന രീ​തി​യി​ൽ വീ​ഡി​യോ​ക​ളും പാ​ട്ടു​ക​ളും വ​യ്ക്കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

നി​രോ​ധ​നം ബ​സി​നു​ള്ളി​ൽ എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്ന പ​രാ​തി​ക​ൾ ക​ണ്ട​ക്ട​ർ​മാ​ർ സം​യ​മ​ന​ത്തോ​ടെ പ​രി​ഹ​രി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ യാ​ത്ര​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.