ജമ്മു കാശ്മീരിൽ മൂന്ന് തീവ്രവാദികളെ പോലീസ് പിടികൂടി. സോപോർ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തു. അൽബദർ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു
ആയുധങ്ങളെ കൂടാതെ സ്‌ഫോടക വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ബന്ദിപോരയിൽ ബി എസ് എഫ്-കാശ്മീർ പോലീസ് സംഘത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞിരുന്നു. ഇതിൽ ഒരു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.