മണൽക്കടത്ത് കേസ്: ജാമ്യാപേക്ഷ തള്ളിയ നടപടിക്കെതിരെ ബിഷപും വൈദികരും അപ്പീൽ നൽകും

 

മണൽ കടത്ത് കേസിൽ സീറോ മലങ്കര സഭ ബിഷപ് സാമുവൽ മാർ ഐറേനിയസ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിനെതിരെ പ്രതിഭാഗം അപ്പീൽ നൽകും. ഇന്നലെയാണ് തിരുനെൽവേലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബിഷപ് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

തിരുനെൽവേലി സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. വെള്ളിയാഴ്ച അപ്പീൽ കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ബിഷപ് സാമുവർ മാർ ഐറേനിയസ്, സഭാ വികാരി, നാല് വൈദികർ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്.

ബിഷപിനെ കൂടാതെ വികാരി ജനറൽ ഷാജി തോമസ്, പുരോഹിതരായ ജോർജ് സാമുവൽ, ജിജോ ജെയിംസ്, ജോർജ് കവിയൽ, ഷാജി എന്നിവരെയാണ് തമിഴ്‌നാട് സിബിസിഐഡി സംഘം അറസ്റ്റ് ചെയ്തത്.