സംസ്ഥാന സമ്മേളനം മാറ്റിവെക്കുമോ; സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സമ്മേളനം, കെ റെയിൽ, ലോകായുക്ത നിയമഭേദഗതി തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. സമ്മേളനങ്ങൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരാഴ്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും സംസ്ഥാന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.

കെ റെയിൽ ഡിപിആറിൽ കേന്ദ്രം തടസ്സവാദം ഉന്നയിക്കുമ്പോൾ ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണമെന്നും യോഗം ആലോചിക്കും. വൈകുന്നേരം നാല് മണിക്ക് എൽ ജെ ഡി വിട്ട ഷേക്ക് പി ഹാരിസും സംഘവും എകെജി സെന്ററിൽ എത്തി സിപിഎമ്മിൽ ചേരും.