രാജ്യത്ത് ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തിൽ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ നിയമനിർമാണം നടത്തും. പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ മേഖലയിലെ ഗവേഷണത്തിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും
44,605 കോടി രൂപയുടെ കേൻ ബേത്വ ലിങ്കിംഗ് പ്രൊജക്ടും പ്രഖ്യാപിച്ചു. ഇതുവഴി 9 ലക്ഷം ഹെക്ടർ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 1400 കോടി രൂപ വകയിരുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു