കോട്ടയം പാലായിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. പാലാ ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേക്ക് പോയ ഇവർ സ്‌കൂളിലോ തിരികെ ഹോസ്റ്റലിലോ എത്തിയിട്ടില്ല. തുടർന്നാണ് അധികൃതർ പോലീസിൽ പരാതി നൽകിയത്. പാലാ പോലീസ് കേസെടുത്ത് അ്‌വേഷണം ആരംഭിച്ചു
നേരത്തെ കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായിരുന്നു. സഹോദരിമാർ അടക്കം ആറ് പെൺകുട്ടികളും കോഴിക്കോട് സ്വദേശിനികൾ തന്നെയാണ്. ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.