അരുണാചലിൽ നിന്ന് കാണാതായ 17കാരനെ ചൈനീസ് സൈന്യം ഉടൻ ഇന്ത്യക്ക് കൈമാറും

 

അരുണാചൽ പ്രദേശ് അതിർത്തിയിൽനിന്നും കാണാതായ 17കാരനെ ഉടൻ ചൈനീസ് സൈന്യം ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി 17കാരനെ കൈമാറും. തീയതിയും സമയവും ഉടൻ അറിയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അവർ തീയതിയും സമയവും ഉടൻ അറിയിക്കാൻ സാധ്യതയുണ്ട്. അവരുടെ ഭാഗത്തെ മോശം കാലാവസ്ഥയാണ് കാലതാമസത്തിന് കാരണമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. അപ്പർ സിയാങ് ജില്ലയിലെ ജിഡോ വില്ലേജിലെ മിറാം തരോണിനെ (17) ജനുവരി 18 നാണ് ബിഷിംഗ് ഏരിയയിലെ ഷിയുങ് ലായിൽ കാണാതായത്. കുട്ടിയെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി അരുണാചൽ എംപി തപീർ ഗാവോ ആരോപിച്ചിരുന്നു