ഇടുക്കി മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു

 

ഇടുക്കി മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പള്ളനാട് മംഗളപാറ സ്വദേശി ദുരൈ രാജ് എന്ന 62കാരനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞുവന്ന തൊഴിലാളികളാണ് ദുരൈ രാജിന്റെ മൃതദേഹം മംഗളം പാറയിലേക്ക് പോകുന്ന വഴിയിൽ കിടക്കുന്നത് കണ്ടത്.

മറയൂർ ടൗണിലെ ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം വാങ്ങി വീട്ടിലേക്ക് ഉച്ചയോടെ ഇയാൾ മടങ്ങിയിരുന്നു. വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഒറ്റയടി പാതയിൽ കല്ലറക്കൽ ജോസ് മാത്യു എന്നയാളുടെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടത്. ചെവിയിൽ നിന്ന് രക്തം ഒഴുകിയ നിലയിലാണ്.