ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ
ധാക്ക അന്താരാഷ്ട്ര ചലചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. സണ്ണി എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്കാരത്തിന് അർഹനാക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാൻ ജയസൂര്യക്ക് സാധിച്ചില്ല
കൊവിഡ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് സണ്ണി. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചതായി ജൂറി വിലയിരുത്തി. തമിഴ് സിനിമ കൂഴങ്ങൾ മികച്ച ഫീച്ചൽ ചിത്രമായി തെരഞ്ഞെടുത്തു.