വയനാട് അമ്പലവയലിൽ ഫാന്റം റോക്ക് സമീപം ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ നിജിത (32)ഇന്ന് രാവിലെ 7 മണിയോടെ മരണപ്പെട്ടു.കണ്ണൂർ ഇരിട്ടി സ്വദേശിയാണ്. ആസിഡൊഴിച്ച് അക്രമം നടത്തിയ കണ്ണൂർ സ്വദേശിയായ ഭർത്താവ് സനലിനെ കഴിഞ്ഞദിവസം തലശ്ശേരി റെയിൽവേ ട്രാക്കിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കേസിൽ പ്രതിയായ സനൽ വയനാട്ടിൽനിന്ന് കൃത്യം നിർവഹിച്ചശേഷം കണ്ണൂരിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.
അമ്പലവയൽ എസ് ഐ സോബിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കണ്ണൂരിൽ അന്വേഷണം നടത്തു ന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നിജിതയും 12 വയസ്സുകാരിയായ മകൾ അളകനന്ദയും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു