കോട്ടയം തലയോലപ്പറമ്പ് നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

കോട്ടയം വൈക്കം തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാംപ്രകാശ്, ഭാര്യ അരുണിമ എന്നിവരാണ് മരിച്ചത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം അഞ്ച് മാസം മുമ്പാണ് ഇവർ വിവാഹിതരായത്.

വിനോദ യാത്ര പോകാനായി സമീപത്ത് താമസിക്കുന്ന അമ്മാവിന്റെ കാർ ശ്യാം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മാവനായ ബാബു കാർ നൽകിയില്ല. ഇതിൽ പ്രകോപിതനായ ശ്യാം കാർ തല്ലിത്തകർത്തു. ഇതുകണ്ട ബാബു കുഴഞ്ഞുവീണ് ആശുപത്രിയിലായി. ശ്യാമിനെതിരെ ബാബുവിന്റെ ഭാര്യ പരാതി നൽകി

രണ്ട് ലക്ഷം രൂപയുടെ ബാധ്യത ശ്യാം വരുത്തി വെച്ചായിരുന്നു പരാതി. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് കണ്ടതോടെ ശ്യാമും അരുണിയും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ