കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

 

കൊച്ചിയിൽ സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്. വിശദീകരണ യോഗ വേദിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. ഇവരെ പോലീസ് തൂക്കിയെടുത്തുമാറ്റി. മൂന്ന് യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തു

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന കെ റെയിൽ പദ്ധതി ഒരിക്കലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് പക്ഷേ കോൺഗ്രസിനുള്ളത്. ഇതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസുകാരെ ഇറക്കിയുള്ള കരിങ്കൊടി പ്രതിഷേധം.