പ്രിയങ്കയുടെ ആത്മഹത്യ: രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ

 

മരുമകൾ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പോലീസാണ് ശാന്തയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ശാന്തക്കെതിരെ ചുമത്തിയിരിക്കുന്നത്

പ്രിയങ്കയുടെ ഭർത്താവും ശാന്തയുടെ മകനുമായ ഉണ്ണിയെ 2021 മെയ് 25ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിൽ 13നാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഉണ്ണിയും ശാന്തയും പ്രിയങ്കയെ നിരന്തരം മർദിച്ചിരുന്നതായാണ് വിവരം.