ഭീകരാക്രമണ ഭീതിയിൽ മുംബൈ നഗരം: കർശന സുരക്ഷ ഏർപ്പെടുത്തി പോലീസ്

 

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ അതീവ ജാഗ്രത. പുതുവർഷ തലേന്ന് ഖലിസ്ഥാൻ തീവ്രവാദികൾ മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് വിവരം. ഇതോടെ അവധിയിലുള്ള ഉദ്യോഗസ്ഥരെ അടക്കം തിരികെ വിളിച്ചാണ് മുംബൈയിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്

വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ സുരക്ഷക്കായി മൂവായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ നഗരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. രാത്രി കർഫ്യൂ കൂടുതൽ ശക്തമായി നടപ്പാക്കും

പഞ്ചാബ് ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലും ഖലിസ്ഥാൻ ഭീകരർ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മുംബൈയിലും ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്.