തൃശ്ശൂരിൽ 15കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 68കാരന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ

 

തൃശ്ശൂർ വാടനാപ്പള്ളിയിൽ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 68കാരന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ. തളിക്കുളം സ്വദേശി കൃഷ്ണൻകുട്ടിയെയാണ് ശിക്ഷിച്ചത്. ട്രിപ്പിൾ ജീവപര്യന്തം തടവുശിക്ഷക്ക് പുറമെ ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം

2015ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ അടുക്കൽ മീൻ വാങ്ങാനെത്തിയ കുട്ടിയെ വീട്ടിലേക്ക് നിർബന്ധിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അയൽവാസി കൂടിയായിരുന്നു പെൺകുട്ടി.