തിരുവല്ലയിൽ മണിമലയാറ്റിൽ ചാടി 13കാരി പെൺകുട്ടി ആത്മഹത്യ ചെയ്തു

 

തിരുവല്ല നെടുമ്പ്രത്ത് 13 വയസ്സുകാരി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കല്ലുങ്കൽ സ്വദേശി നമിതയെന്ന കുട്ടിയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം

പെൺകുട്ടി പാലത്തിൽ നിന്ന് താഴേക്ക് ചാടുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇവർ തെരച്ചിൽ നടത്തി പെൺകുട്ടിയെ കരയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദേവസ്വം ബോർഡ് സ്‌കൂളിലെ വിദ്യാർഥിനിയാണ് നമിത. പഠിക്കാത്തതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് വിവരം