മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി കിഡംബി ശ്രീകാന്ത്. സെമിയില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യസെന്നിനെ 17-21, 21-14, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. 1983ല്‍ പ്രകാശ് പദുകോണും 2019ല്‍ സായ് പ്രണീതും വിവിധ ലോക ചാംപ്യന്‍ഷിപ്പുകളിലെ സെമിയില്‍ തോറ്റതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.