ന്യൂഡെൽഹി: രാജ്യസഭയിലെ 12 എംപിമാരുടെ സസ്പെൻഷനിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭരണഘടനയുടെ ചട്ടങ്ങളെ ലംഘിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും സോണിയ പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടൽ അനുഭാവപൂർണമല്ലെന്നും സോണിയ വിമർശിച്ചു. അതിർത്തിയിലെ സ്ഥിതിഗതികളും അയൽ രാജ്യങ്ങളുമായുള്ള ബന്ധവും പാർലമെന്റിൽ ചർച്ച ചെയ്യാൻ കോൺഗ്രസ് ശ്രമിക്കും.