ഐപിഎൽ അടുത്ത സീസണിലേക്കായി ഓരോ ടീമും നിലനിർത്തിയ താരങ്ങളുടെ പട്ടിക ഇ എസ് പി എൻ ക്രിക്ക് ഇൻഫോ പുറത്തുവിട്ടു. ധോണി, ജഡേജ, റിതുരാജ് ഗെയ്ക്ക് വാദ്, മൊയിൻ അലി എന്നിവരെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തി. സുനിൽ നരൈൻ, ആന്ദ്ര റസ്സൽ, വരുൺ ചക്രവർത്തി, വെങ്കിടേഷ് അയ്യർ എന്നിവരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തി
ബുംറ, രോഹിത് ശർമ എന്നിവരെയാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. കോഹ്ലി, മാക്സ് വെൽ എന്നിവർ അടുത്ത സീസണിലും ബാംഗ്ലൂരിനൊപ്പം കാണും. റിഷഫ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ ആന്റിച്ച് നോർക്കെ എന്നിവർ ഡൽഹിക്ക് വേണ്ടി പാഡണിയും. സഞ്ജു സാംസണെയാണ് രാജസ്ഥാൻ നിലനിർത്തിയത്.
2022 സീസൺ മുതൽ പത്ത് ടീമുകളാണ് ഐപിഎല്ലിൽ മാറ്റുരക്കുന്നത്. നിലവിൽ ഓരോ ഫ്രാഞ്ചൈസിക്കും നാല് താരങ്ങളെ നിലനിർത്താം.