വഖ്ഫ് ബോര്‍ഡ് നിയമനം; ലീഗിന്റേത് അപകടകരമായ രാഷ്ട്രീയക്കളി: എ പി അബ്ദുല്‍ വഹാബ്

 

കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയെ മുസ്ലിം ലീഗ് വര്‍ഗീയവത്ക്കരിക്കുകയാണെന്ന് ഐ എന്‍ എല്‍. അപടകരമായ രാഷ്ട്രീയ കളിയാണ് ലീഗ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്, വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് ലീഗിന്റെ ലക്ഷ്യം. അനാവശ്യ പ്രചാരണമാണ് ലീഗ് നടത്തുന്നത്. ലീഗിന്റെ വര്‍ഗീയ നീക്കങ്ങളെ ഐ എന്‍ എല്‍ പ്രതിരോധിക്കുകുയും ചെറുത്ത്‌തോല്‍പ്പിക്കുകയും ചെയ്യുമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

അതിനിടെ വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് ഇ കെ വിഭാഗം കോഴിക്കോട് വഖ്ഫ് ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.