മസ്കത്ത്: ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്സിന് കോവാക്സിന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്കി. കോവാക്സിന് രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗവും അറിയിച്ചു.
14 ദിവസം മുന്‍പ് വാക്സിന് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി. യാത്രക്ക് മുന്‍പേ ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാണ്. നേരത്തെ ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡിനും ഒമാന്‍ അംഗീകാരം നല്‍കിയിരുന്നു.
ഇന്ത്യന്‍ വാക്സിനുകള്‍ക്ക് അംഗീകാരം നല്കിയ ഒമാന്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി. കോവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയില്ല.