തമിഴ്‌നാട് ഗവർണർക്ക് കൊവിഡ്; രാജ്ഭവനിലെ 87 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവർണർ ബൻവരിലാൽ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളെ തുടർന്ന് അദ്ദേഹം കഴിഞ്ഞ നാല് ദിവസമായി രാജ്ഭവനിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഗവർണറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമായാൽ വീട്ടിലേക്ക് മാറ്റുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൂന്തോട്ട ജീവനക്കാരനും ഉൾപ്പെടെ രാജ്ഭവനിലെ 87 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഒരാഴ്ചക്ക് മുമ്പ് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും അടുത്ത ദിവസം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

കൊവിഡ് വ്യാപനം തമിഴ്‌നാട്ടിൽ അതിരൂക്ഷമായി തുടരുകയാണ്. ഇന്ന് 5875 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം പിന്നിടുകയും ചെയ്തു. 98 പേർ ഇന്ന് മരിച്ചു. ആകെ 4132 പേരാണ് സംസ്ഥാനത്ത് മരിച്ചത്.