ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിൽ ചികിത്സ തേടുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി.
കൊവിഡ് ലക്ഷണങ്ങളെ തുടർന്നാണ് അദ്ദേഹം പരിശോധന നടത്തിയത്. പരിശോധനാ ഫലം പോസീറ്റീവ് ആകുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും പരിശോധന നടത്തണമെന്നും അമിത് ഷാ നിർദേശിച്ചു