ലഖിംപുര്‍ ഖേരി സംഭവം പുനരാവിഷ്‌ക്കരിച്ച് പോലീസ്; തെളിവെടുപ്പിന് ആശിഷ് മിശ്രയെയും സംഭവസ്ഥലത്തെത്തിച്ചു

 

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊന്ന സംഭവം പുനരാവിഷ്‌ക്കരിച്ച് പോലീസ്. കേസില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയേയും തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു.

മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷ് മിശ്രയുടെ കുരുക്ക് മുറുകാന്‍ കാരണം. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ റിപ്പോര്‍ട്ട് പൊളിച്ചു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

ലഖിംപുര്‍ സംഭവം അപലപനീയമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പ്രതികരിച്ചു. അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടിയോ, പ്രധാനമന്ത്രിയോ മാത്രമല്ല ഇത്തരം സംഭവങ്ങളില്‍ രാജ്യമൊന്നാകെ പ്രതിരോധത്തിലാകുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.