കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്റെ സഹോദരന്മാര്‍ക്ക് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി

 

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണികണ്ഠൻ (കൊച്ചനി), വിനോദ് കുമാർ എന്നിവരെ അടിയന്തരമായി ജാമ്യത്തിൽ വിടണമെന്ന് സുപ്രീംകോടതി. 48 മണിക്കൂറിനകം ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

മണിച്ചന്റെ രണ്ട് സഹോദരന്മാരുടെ ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാൻ രണ്ട് ആഴ്ച്ച മുമ്പ് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. റിട്ടയേർഡ് ജസ്റ്റിസ് കെ.കെ. ദിനേശൻ ചെയർമാനായ സംസ്ഥാനതല ജയിൽ ഉപദേശകസമിതി യുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നിർദേശംനൽകിയിരുന്നത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നില്ല.

ഉത്തരവിറക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും 28 വർഷത്തിലധികമായി കസ്റ്റഡിയിലാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഉത്തരവിറക്കാൻ ഇനിയും സമയം വേണമെന്ന ആവശ്യത്തിന് സർക്കാരിന് തൃപ്തികരമായ വിശദീകരണമില്ലെന്ന്സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് അടിയന്തരമായി ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഉത്തരവിറക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും 28 വർഷത്തിലധികമായി കസ്റ്റഡിയിലാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഉത്തരവിറക്കാൻ ഇനിയും സമയം വേണമെന്ന ആവശ്യത്തിന് സർക്കാരിന് തൃപ്തികരമായ വിശദീകരണമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ഉത്തരവിറക്കാൻ ഇനിയും സമയം വേണമെന്ന ആവശ്യത്തിന് സർക്കാരിന് തൃപ്തികരമായ വിശദീകരണമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് അടിയന്തരമായി ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ചിറയിൻകീഴ്, ആറ്റിങ്ങൽ, പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചാണ് ജയിൽ ഉപദേശക സമിതി മോചനത്തിനുള്ള ശുപാർശ കൈമാറിയത്. എന്നാൽ മൂന്ന് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജയിൽ ഉപദേശക സമിതി വ്യക്തമാക്കിയിരുന്നു. ഇരുവർക്കും വിദ്യാഭ്യാസമില്ലെന്നും മറ്റ് തൊഴിലുകളിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ വീണ്ടുംവ്യാജവാറ്റിലേക്ക് തിരിയാൻ ഇടയുണ്ടെന്നുമാണ് പോലീസുകാർ ഉന്നയിച്ച പ്രധാന ആശങ്ക. എന്നാൽ ജയിലിനുള്ളിലോ പുറത്തോ വെച്ച് ഇരുവർക്കും എതിരെ പരാതികൾ ഉണ്ടായിട്ടില്ലെന്ന് ജയിൽ ഉദ്യോഗസ്ഥരും ഉപദേശക സമിതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

വിനോദിന്റെ ഭാര്യ അശ്വതിയും മണികണ്ഠന്റെ ഭാര്യ രേഖയുമാണ് ഭർത്താക്കന്മാരുടെ ജയിൽ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവർക്കും വേണ്ടി എസ് കെ ഭട്ടാചാര്യ, മാലിനി പൊതുവാൾ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ ജി പ്രകാശ്, അഭിഭാഷകൻ എം എൽ ജിഷ്ണു എന്നിവരാണ് ഹാജരായത്.