അഫ്ഗാൻ ജനതയെ കരുതി താലിബാനുമായി ലോകരാഷ്ട്രങ്ങൾ ചർച്ച നടത്തണമെന്ന് യു എൻ സെക്രട്ടറി ജനറൽ

 

സാമ്പത്തിക തകർച്ചയെ തുടർന്ന് അഫ്ഗാനിൽ ലക്ഷണക്കണക്കിനാളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ചകൾ നടത്തണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചർച്ചകൾ തുടരണം. നമ്മുടെ തത്വങ്ങളിൽ ഊന്നിക്കൊണ്ടാകണം ചർച്ചകൾ

അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാകണം ചർച്ചകൾ. പട്ടിണിയെ തുടർന്ന് ദശലക്ഷണങ്ങൾ മരിക്കാനിടയുള്ള ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നാണ് നമ്മുടെ ഉത്തരവാദിത്വമെന്നും ഗുട്ടറസ് പറഞ്ഞു

അഫ്ഗാനിലേക്ക് പണം അയക്കുന്നത് തുടരണമെന്ന് യു എൻ ലോകരാഷ്ട്രങ്ങളോട് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. അല്ലാത്ത പക്ഷം രാജ്യം കൂടുതൽ ദുരിതത്തിലേക്ക് പോകുമെന്നും സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.