സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്‍ വില 35,280 ആയി. ഈ മാസം ഇതുവരെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഗ്രാം വില 30 രൂപ കുറഞ്ഞ് 4410 രൂപയായി.മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില. പിറ്റേന്ന് ഇത് 35360 ആയി. ശനിയാഴ്ച 35,600ല്‍ എത്തിയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ വില 80 രൂപ കുറഞ്ഞു.