രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 892 രൂപയായി ഉയരും
15 ദിവസത്തിനിടെ സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ജുലൈ, ഓഗസ്റ്റ് മാസങ്ങളിലും പാചക വാതകത്തിന്റെ വില വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 73.50 രൂപയാണ് വർധിപ്പിച്ചത്.